സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ : തലശേരിയിൽ ശുചിത്വ റാലി നടത്തി
മാലിന്യമുക്തം നവകേരളം, സ്വച്ഛത ഹി സേവാ ക്യാമ്പയിനുകളുടെ ഭാഗമായി തലശേരിനഗരസഭയിൽ ശുചിത്വ റാലി , ശുചിത്വ ശൃംഖല എന്നിവ നടത്തി.മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചു വിദ്യാർത്ഥികളിലും ജനങ്ങളിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്.
തലശേരി :മാലിന്യമുക്തം നവകേരളം, സ്വച്ഛത ഹി സേവാ ക്യാമ്പയിനുകളുടെ ഭാഗമായി തലശേരിനഗരസഭയിൽ ശുചിത്വ റാലി , ശുചിത്വ ശൃംഖല എന്നിവ നടത്തി.മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചു വിദ്യാർത്ഥികളിലും ജനങ്ങളിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്. ചരിത്രപ്രധാനമായ തലശേരി കോട്ടയ്ക്ക് ചുറ്റും വിദ്യാർത്ഥികൾ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, കൗൺസിലർ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് എസ് പി സി വളണ്ടിയേഴ്സ്, കുടുംബശ്രീ അംഗങ്ങൾ, അധ്യാപകർ, എന്നിവർ ശുചിത്വ ശൃംഖല തീർത്തു.
നഗരസഭാ ചെയർപേഴ്സൺ ജ മുനാ റാണി ടീച്ചർ ശുചിത്വ പ്രതിജ്ഞയോട് കൂടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലീൻ സിറ്റി മാനേജർ അജയകുമാർ പി പി സ്വാഗതവും, നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷതയും വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെസാഹിറ ആശംസകൾ അർപ്പിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ഹരി നന്ദി പറഞ്ഞു.നഗരസഭ പരിസരത്തുനിന്ന് ആരംഭിച്ച റാലി കോട്ട വഴി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.