കണ്ണൂരിൽ വീടു കുത്തി തുറന്ന് 85 കിലോ റബ്ബർ ഷീറ്റും ഒട്ടുപാലും കവർന്ന പ്രതികൾ പിടിയിൽ

പൂട്ടിയിട്ട വീട് കുത്തി തുറന്ന് 85 കിലോ റബ്ബർ ഷീറ്റും രണ്ടു ചാക്ക് ഒട്ടുപാലും കവർന്ന നിരവധി കേസിലെപ്രതികൾ പിടിയിൽ.

 

 കുടിയാന്മല: പൂട്ടിയിട്ട വീട് കുത്തി തുറന്ന് 85 കിലോ റബ്ബർ ഷീറ്റും രണ്ടു ചാക്ക് ഒട്ടുപാലും കവർന്ന നിരവധി കേസിലെപ്രതികൾ പിടിയിൽ. കുടിയാന്മല പുലിക്കുരുമ്പയിലെ കീച്ചേരി ഹൗസിൽജെയിംസ് (59), ആലക്കോട് മണക്കടവിലെ പരിയാരത്ത് ഹൗസിൽ സനൂപ് (30) എന്നിവരെയാണ് ഇൻസ്പെക്‌ടർ ടി.ദാമോദരൻ്റെ നേതൃത്വത്തിൽ എസ്. ഐ. എം.വി. ശരണ്യ, എസ്ഐ രാജീവൻ ,എ എസ്.ഐ. ജയരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പവൻരാജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 

എരുവേശി ഏറ്റുപ്പാറയിലെ വടക്കൻ വീട്ടിൽ ജോസിൻ്റെ വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. പരാതിക്കാരൻ്റെ ഏറ്റു പാറയിലെ പഴയ വീട്ടിൽ സൂക്ഷിച്ച 85 റബ്ബർ ഷീറ്റുകളും രണ്ടു ചാക്കിൽ കെട്ടി സൂക്ഷിച്ച ഒട്ടിപ്പാലുമാണ് മോഷ്ടിച്ചത്. ഈ മാസം 20 ന് പുലർച്ചെ ഒരു മണിക്കാണ് മോഷണം നടന്നത്. പരാതിയിൽ കേസെടു ത്ത പോലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.