ഭാര്യയെ കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ബെഡ്‌റൂമിൽ കിടക്കുകയായിരുന്ന ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

 

ആലക്കോട്: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ബെഡ്‌റൂമിൽ കിടക്കുകയായിരുന്ന ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ .സംഭവത്തിൽ ആലക്കോട് പോലീസ് വെള്ളാട്ടെ റോയി മൂലക്കാട്ടിൽ എന്നയാളെയാണ്അറസ്റ്റുചെയ്തത്.വെള്ളാട് കാരാമരംതട്ടിലെ കാനാ വീട്ടിൽ കെ.കെ.ഷിജുവിന്റെ(43)പരാതിയിലാണ് കേസ്.

മാർച്ച്  23 ന് രാത്രി 9 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഷിജുവിന്റെ ഭാര്യയെക്കുറിച്ച് റോയി മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് വാക്കത്തിയുമായി അതിക്രമിച്ചുകയറി വലത് ചെവിയുടെ പിറകിൽ വെട്ടിപ്പരിക്കേൽപ്പിച്ചതായാണ് പരാതി.