ചിറ്റാരിക്കലിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിലെ  പ്രതി അറസ്റ്റിൽ

ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിരവധി കേസിലെ പ്രതി പിടിയിൽ. ചിറ്റാരിക്കാൽ സ്വദേശി ടി . രാജേഷിനെ(49) യാണ് ഇൻസ്പെക്ടർ കെ.വി ഉമേഷും സംഘവും അറസ്റ്റു ചെയ്തത്.

 


ചെറുപുഴ : ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന നിരവധി കേസിലെ പ്രതി പിടിയിൽ. ചിറ്റാരിക്കാൽ സ്വദേശി ടി . രാജേഷിനെ(49) യാണ് ഇൻസ്പെക്ടർ കെ.വി ഉമേഷും സംഘവും അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാൽകിഴക്കൻ കാവ് ശ്രീ കിരാതേശ്വര ധർമ്മ ശാസ്‌താക്ഷേത്രത്തിനകത്ത് അതിക്രമിച്ചുകയറിയ മോഷ്ടാവ് അയ്യപ്പൻ്റെ ശ്രീകോവിലിന് മുന്നിലുണ്ടായിരുന്ന സ്റ്റീൽഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണം കവർന്നിരുന്നു.

 കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് നിരപ്പേൽ ഹൗസിൽ എൻ.കെ. സാലു ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്