ബർണശ്ശേരിയിൽ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ

ബർണ്ണശ്ശേരിയിൽ ബൈക്ക് കത്തിച്ച പ്രതിയെ സിറ്റി പോലീസ് സാഹസിക അന്വേഷണത്തിൽ അറസ്റ്റ് ചെയ ബർണ്ണശ്ശേരി സ്വദേശി ജിഷാന്ത് ജോൺ ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്.

 


കണ്ണൂർ : ബർണ്ണശ്ശേരിയിൽ ബൈക്ക് കത്തിച്ച പ്രതിയെ സിറ്റി പോലീസ് സാഹസിക അന്വേഷണത്തിൽ അറസ്റ്റ് ചെയ ബർണ്ണശ്ശേരി സ്വദേശി ജിഷാന്ത് ജോൺ ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ബർണ്ണശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഷാരോൺ എന്നയാളുടെ ബൈക്ക് കത്തിച്ചത് .സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെയും മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി സി ലതീഷിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.