സൂരജ് വധക്കേസ് ; പത്താം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകും: പബ്ളിക് പ്രൊസിക്യൂട്ടർ
കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് സൂരജ് വധക്കേസിൽ സർക്കാർ നിയോഗിച്ച പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ വിധി പ്രഖ്യാപനത്തിന് ശേഷം തലശേരി കോടതി വളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.കുറ്റമറ്റ പൊലിസ് അന്വേഷണമാണ് നടന്നത്
തലശേരി : കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് സൂരജ് വധക്കേസിൽ സർക്കാർ നിയോഗിച്ച പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ. വിധി പ്രഖ്യാപനത്തിന് ശേഷം തലശേരി കോടതി വളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.കുറ്റമറ്റ പൊലിസ് അന്വേഷണമാണ് നടന്നത്. കേസ് അന്വേഷണം നടത്തിയ അന്നത്തെ കണ്ണൂർ സിറ്റി പൊലിസ് ഉദ്യോഗസ്ഥനായ കെ. ദാമോദരനും പിന്നീട് ടി.പി വധകേസിൽ പ്രതിയായ ടി.കെ രാജീഷിൻ്റെ മൊഴി പ്രകാരം രജീഷിനെയും മനോരാജിനെയും പ്രതി ചേർത്തു കുറ്റപത്രം സമർപിച്ച ടി.കെ രത്നകുമാറും അഭിനന്ദനമർഹിക്കുന്നു. 20 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്.
ഒട്ടേറെ സാക്ഷികൾ കൂറുമാറിയ കേസാണിത്. സൂരജിൻ്റെ കൂടെ ആശുപത്രിയിൽ നിന്നയാൾവരെ ഒടുവിൽ കൂറുമാറി. സൂരജിൻ്റെ അമ്മ സതി ഹൈകോടതിയിൽ നൽകിയ ഹരജി യെതുടർന്നാണ് താൻ കേസിൽ കോടതി നിർദ്ദേശപ്രകാരം സ്പെഷ്യൽ പബ്ളിക്ക് പ്രൊസിക്യൂട്ടറായി ചുമതലയേൽക്കുന്നത്. സർക്കാർ നല്ല രീതിയിൽ തന്നെ തനിക്ക് പിൻതുണ നൽകിയെന്നും അഡ്വ. പ്രേമരാജൻ പറഞ്ഞു.