സൺ റൈസ് കോളേജ് അഡ്വാൻസ് സ്റ്റഡീസ് ഫെസ്റ്റ് മാർച്ച് 28ന്
പയ്യന്നൂരിലെ എരമം-കുറ്റൂർ സൺ റൈസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ആദിമുഖ്യത്തിൽ ഫെബ്രുവരി ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന സൺറൈസ് ഫെസ്റ്റ് മാർച്ച് 28 ലേക്ക് മാറ്റിയതായി കോളേജ് ഡയറക്ടറും പ്രിൻസിപ്പാളുമായ ഡോ: കെ കെമുഹമ്മദ് ജൗഹർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Feb 6, 2026, 09:00 IST
കണ്ണൂർ:പയ്യന്നൂരിലെ എരമം-കുറ്റൂർ സൺ റൈസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ആദിമുഖ്യത്തിൽ ഫെബ്രുവരി ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന സൺറൈസ് ഫെസ്റ്റ് മാർച്ച് 28 ലേക്ക് മാറ്റിയതായി കോളേജ് ഡയറക്ടറും പ്രിൻസിപ്പാളുമായ ഡോ: കെ കെമുഹമ്മദ് ജൗഹർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പിന്നണി ഗായകൻ വിധുപ്രതാവും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക്കൽ ബാന്റാണ് പ്രധാന ആകർഷണമെന്നും പ്രവേശനം ടിക്കറ്റ് മൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിന്റെ ഔദ്യോഗിക ലോഞ്ചിങ്ങും ലോഗൊ പ്രകാശനവു ഈ മാസം ആറിന് കോളേജ് കാമ്പസിൽ നടക്കും. വാർത്താ സമ്മേളനത്തിൽ അനന്യ കെ എം , അഭിജിത് പി പി വിജയൻ ,പി ബാലകൃഷ്ണൻഎ എന്നിവരും പങ്കെടുത്തു.