കോൺഗ്രസിലെ തർക്കങ്ങൾ മലപോലെ വന്ന് എലിപോലെ പോയെന്ന് സണ്ണി ജോസഫ്
ഇരിട്ടിയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
Mar 21, 2026, 17:07 IST
കണ്ണൂർ : കോൺഗ്രസിലെ തർക്കങ്ങൾ മലപോലെ വന്ന് എലിപോലെ തീർന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഇരിട്ടിയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ട്. കെ. സുധാകരൻ പ്രൊമിനൻ്റ് നേതാവാണ് അദ്ദേഹം പേരാവൂരിലും പ്രചാരണത്തിന് വരും. പേരാവൂരിൽ യു.ഡി.എഫ് ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബൂത്ത് തലങ്ങളിൽ പ്രവർത്തനം നേരത്തെ തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിൽ മലയോര റോഡ് വികസനം നടത്തിയിട്ടുണ്ട്. പുതിയ പാലങ്ങൾ വന്നു. ഇരിട്ടിയിൽ താലൂക്ക് ഓഫീസ് പുതുതായി വന്നു. ഇത്തരം വികസനങ്ങളൊക്കെ കെ. കെ. ശൈലജ ടീച്ചർ കണ്ടില്ലെന്നു നടിക്കരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.