തെരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി ബന്ധം പകൽ പോലെ വ്യക്തമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്
ബിജെപിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ ഇതിന് മികച്ച തെളിവാണെന്ന് സണ്ണി ജോസഫ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ :തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ബന്ധം പകൽ പോലെ വ്യക്തമാണെന്ന് സണ്ണി ജോസഫ് എംഎൽഎ. ബിജെപിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ ഇതിന് മികച്ച തെളിവാണെന്ന് സണ്ണി ജോസഫ് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയാൽ ബിജെപിക്കെതിരെയല്ലാ സിപിഎമ്മിനെതിരെയാണ് സംസാരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അത് കേരളത്തിലെ ഗവൺമെന്റിന്റെ കൊള്ളരുതായ്മകളെ വിമർശിക്കുന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഏകാധിപതിയുടെ ശബ്ദമാണ്. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മലപോലെ ഉയർന്നു വന്ന വിവാദങ്ങളെല്ലാം മഞ്ഞുപോലെ ഉരുകി പോവുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്ക് ശേഷം കെ സുധാകരനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പൂർണ്ണ പിന്തുണ തനിക്കുണ്ട്. എസ്ഡിപിഐയുമായോ വെൽഫെയർ പാർട്ടിയുമായോ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു