കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ അയ്യപ്പ ഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും ഒരുക്കും
കണ്ണൂർ : അഖില ഭാരത അയ്യപ്പ സേവാ സംഘം കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ ശബരിമല അയ്യപ്പ ഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും ഒരുക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 23 മുതൽ ജനുവരി 14 വരെയാണ് അന്നദാനം 23 ന് രാവിലെ 11 മണിക്ക് അഴീക്കോട് ശാന്തി മഠം മഠാധിപതി ബ്രഹ്മശ്രീ ആത്മചൈതന്യസ്വാമികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഭക്തിസംവർദ്ധിനി യോഗം പ്രസിഡൻ്റ് കെ.പി ബാലകൃഷ്ണൻ അദ്ധ്യക്ഷനാകും. മൂന്നാം വർഷമാണ് അഖില ഭാരത അയ്യപ്പ സംഘം ഇടത്താവളമൊരുക്കുന്നത്.
ഒരു ദിവസംമൂവായിരത്തോളം അയ്യപ്പ ഭക്തൻമാർക്ക് മൂന്ന് നേരത്തെ ഭക്ഷണവും വിരി വയ്ക്കാനുള്ള സൗകര്യവും പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 24 ന് വൈകുന്നേരം ആറുമണിക്ക് അന്നദാന കേന്ദ്രത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കർപ്പൂര ദീപ പ്രദക്ഷിണം നടക്കും. 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മകര സംക്രമ സദ്യ വൈകിട്ട് ആറു മണിക്ക് ലക്ഷം ദീപം സമർപ്പണം എന്നിവ നടക്കും.
വാർത്താ സമ്മേളനത്തിൽ ക്യാംപ് ഓഫീസർ ഡോ. ഹരിപ്രഭ' സെക്രട്ടറി അഡ്വ. സി. എസ് സുദീപ്, ട്രഷറർസനി ത്താനന്ദ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ജയദേവ് രാഘവൻ. കൺവീനർ മധുസൂദനൻ എന്നിവർ പങ്കെടുത്തു.