എഴുപതാം പിറന്നാൾ ദിനത്തിൽ പത്മശ്രീ നാരായണ പെരുവണ്ണാന് നാടിൻ്റെ ആദരം ; ഡോ. സുമ സുരേഷ് വർമ്മയ്ക്കും ജമുനയ്ക്കും പുരസ്കാരം
പ്രശസ്ത തെയ്യം കനലാടിപത്മശ്രീ ഇ.കെ. നാരായണ പെരുവണ്ണാൻ്റെ എഴുപതാം പിറന്നാൾ ദിനത്തിൽ കോലത്തുനാടിൻ്റെ ആദരം. ശ്രീ അഗസ്ത്യയോഗ കളരി കേന്ദ്രയുടെ രമേശ് ഗുരുജി പുരസ്കാരം നല്കിയാണ് പത്മശ്രീ ഇ.പി.നാരായണ പെരുവണ്ണാനെനാട് ആദരിച്ചത്.
കണ്ണൂർ : പ്രശസ്ത തെയ്യം കനലാടിപത്മശ്രീ ഇ.കെ. നാരായണ പെരുവണ്ണാൻ്റെ എഴുപതാം പിറന്നാൾ ദിനത്തിൽ കോലത്തുനാടിൻ്റെ ആദരം. ശ്രീ അഗസ്ത്യയോഗ കളരി കേന്ദ്രയുടെ രമേശ് ഗുരുജി പുരസ്കാരം നല്കിയാണ് പത്മശ്രീ ഇ.പി.നാരായണ പെരുവണ്ണാനെനാട് ആദരിച്ചത്.
പിറന്നാൾ നക്ഷത്ര ദിനമായകന്നിമാസ ത്തിലെ വിശാഖം നാളായിരുന്ന ഞായറാഴ്ച വൈകുന്നേരമാണ് ആദര ചടങ്ങ് ഒരുക്കിയത്.
സംഗീതജ്ഞ ഡോ. സുമ സുരേഷ് വർമ്മയ്ക്കും, ചുവർ ചിത്രകാരി എൻ. കെ. ജമുനയ്ക്കും ചടങ്ങിൽ പുരസ്കാരംസമ്മാനിച്ചു.
യോഗ പരിശീലകൻ ബിജു കാരായിയേയും പവർലിഫ്റ്റിംഗ് താരം കുമാരി ദേവിക, ബെഞ്ച് പ്രസ് വിന്നർഷീജ ,പെയിൻ്റിംഗ് കലാകാരി സി ഷൈന എന്നിവരെയും ആദരിച്ചു.
മണൽ പള്ളിയാംമൂല അഗസ്ത്യ യോഗകളരി കേന്ദ്ര വാർഷികാഘോഷ ചടങ്ങിലാണ് അഗസ്ത്യ കളരി യോഗ ആചാര്യൻ രമേശ് ഗുരുക്കൾ പത്മശ്രീ നാരായണ പെരുവണ്ണാനും രമേശ് ഗുരുജിയുടെ സഹധർമ്മിണി ആശാ രമേശ് അഗസ്ത്യ സംഗീതജ്ഞ ഡോ. സുമ സുരേഷ് വർമ്മയ്ക്കുംപുരസ്കാരം നൽകി ആദരിച്ചത് ചടങ്ങ് രാവിലെ ആറിന് സൂര്യ നമസ്കാരത്തോടെ ആരംഭിച്ചു .
പുരാണ പാരായണം നടത്തുന്ന അമ്മമാരെ ആദരിക്കുകയും ചെയ്തു
വിവിധ വിഷയങ്ങളെ അധികരിച്ച് പഠനക്ലാസ്സുകളുമുണ്ടായി. രാവിലെ
സൂര്യ നമസ്കാരത്തോടെ ആരംഭിച്ച ചടങ്ങ് വൈകീട്ട് പ്രദോഷ സന്ധ്യാ നമസ്കാരത്തോടെ സമാപിച്ചു.
വൈകുന്നേരം കളരിയിലെ ത്തിയ പത്മശ്രീ ഇ.കെ. നാരായണ പെരുവണ്ണാനെ പിറന്നാൾ സൂക്തം ചൊല്ലി വരവേറ്റു.
ആർഷഭാരതി സംസ്ഥാനഅധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ആദരായനം ഉദ്ഘാടനം ചെയ്തു. പ്രശാന്ത് അഗസ്ത്യ അധ്യക്ഷത വഹിച്ചു.
നോർത്ത് മലബാർചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ടി.കെ. രമേഷ്,
ചന്തേര മാഷ് സ്മാരക സംഘവഴക്കഗവേഷണ പീഠം ഡയറക്ടർ
ഡോ. സഞ്ജീവൻ അഴീക്കോട്, ആധ്യാത്മിക പ്രഭാഷകൻ
അഡ്വ. എ.വി. കേശവൻ, എക്സൈസ് റിട്ടയേർഡ് ഇൻസ്പെക്ട് എ.പി. രാജീവൻ , സജീവൻ മൂകാംബിക ബാലികാ സദനം, പ്രമോദ് കുന്നാവ് വിദ്യാ നികേതൻ , ചുവർ ചിത്ര കലാകാരി എൻ.കെ. ജമുന , യോഗാസന സംസ്ഥാന സെക്രട്ടറി സുദീപ് തൂണോളി , ബിജു കാരായി , ദേവിക, ഷീജ ,സി. ഷൈന , അഗസ്ത്യ കളരി കേന്ദ്ര ആചാര്യന്മാരായ രമേശ് ഗുരുക്കൾ ,
പ്രമോദ് അഗസ്ത്യ എന്നിവർ പ്രസംഗിച്ചു.
യോഗ , കളരി പ്രദർശനവും കീർത്തനാലാപങ്ങളും തിരുവാതിരക്കളിയടക്കമുള്ള കലാപരിപാടികളും നടന്നു.