സുജാതയാണ് താരം, വിവാഹ വീട്ടിൽ നിന്നും മിഠായി തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു
കുറ്റ്യാട്ടൂരിൽ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ആശാവർക്കർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോയ്യോട്ടു മൂലയിലെ
മയ്യിൽ: കുറ്റ്യാട്ടൂരിൽ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ആശാവർക്കർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോയ്യോട്ടു മൂലയിലെ ആശവർക്കർ ഇവി സുജാതയാണ് ണ് തൻ്റെ പ്രഥമ ശുശ്രൂഷാ മികവിലൂടെ ഒരു ദുരന്തം ഒഴിവാക്കിയത് കഴിഞ്ഞ ദിവസംചെറുപഴശ്ശിയിൽ നടന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുജാത.
ഇതിനിടെയാണ് 11 വയസ്സുള്ള കുട്ടിയുടെ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ സംഭവത്തിൽ ആളുകൾ പരിഭ്രാന്തരായെങ്കിലും, ഒട്ടും സമയം പാഴാക്കാതെ സുജാത കുട്ടിക്ക് ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നൽകുകയും തൊണ്ടയിൽ കുടുങ്ങിയ മിഠായി സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു.മാതൃകാപരമായ സേവനം കാഴ്ചവെച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ച ആശവർക്കർ സുജാത ഇ.വിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.വി സുശീല, ടി. രാജൻ, പി.വി കോമള, ഇന്ദിര എം, കെ.പി നാരായണൻ, കെ. അച്ചുതൻ, കെ. പ്രദീപൻ, ഷീബ ഇ.കെ, ശൈലജ എം.പി, ജുവൈരിയ കെ.വി, ഹെൽത്ത് ഇൻസ്പെക്ടർ (H I) പ്രകാശൻ കെ.എൻ തുടങ്ങി മറ്റ് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.