കണ്ണൂർ മമ്മാക്കുന്ന് മാപ്പിള എൽ പി സ്കൂളിൽ ഏകദിന പഠന ക്യാമ്പ് നടത്തി

കണ്ണൂർ മമ്മാക്കുന്ന് മാപ്പിള എൽ പി സ്കൂളിൽ ഇൻസിജാം എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് നടത്തി. വർണവിസ്മയം, ഭാവാഭിനയം, ഗണിതകേളി എന്നീ സെഷനുകളിൽ ജനു ആയിച്ചാൻകണ്ടി, സി.ഷിജിൻരാജ്, ഇ എം.ശ്രീകേഷ് എന്നിവർ പരിശീലനം നൽകി. ഐഐഎഅക്കാദമി കൗൺസിൽ മെമ്പർ അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്തു.

 

മമ്മാക്കുന്ന്: കണ്ണൂർ മമ്മാക്കുന്ന് മാപ്പിള എൽ പി സ്കൂളിൽ ഇൻസിജാം എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് നടത്തി. വർണവിസ്മയം, ഭാവാഭിനയം, ഗണിതകേളി എന്നീ സെഷനുകളിൽ ജനു ആയിച്ചാൻകണ്ടി, സി.ഷിജിൻരാജ്, ഇ എം.ശ്രീകേഷ് എന്നിവർ പരിശീലനം നൽകി. ഐഐഎഅക്കാദമി കൗൺസിൽ മെമ്പർ അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.കെ. ജസ്റീന അധ്യക്ഷയായി.

 പ്രധാന അധ്യാപിക വി. അമൃത, എൻ.സി. ശിഹാബ്, പി.കെ.ശശീന്ദ്രൻ, കെ. രേഷ്മ, കെ.ഐ. സ്മിത എന്നിവർ സംസാരിച്ചു.