കാടാച്ചിറയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി ദാരുണമായി മരിച്ചു
കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ ഓടിച്ച സ്‌കൂട്ടർ ഇറക്കത്തിൽനിയന്ത്രണം വിട്ടു ഓവുചാലിൽ മറിഞ്ഞ് ഒരാൾ മരിച്ചു.
Jun 3, 2026, 10:12 IST
കാടാച്ചിറ : കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ ഓടിച്ച സ്‌കൂട്ടർ ഇറക്കത്തിൽനിയന്ത്രണം വിട്ടു ഓവുചാലിൽ മറിഞ്ഞ് ഒരാൾ മരിച്ചു.മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസലാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ കാടാച്ചിറയിൽ നിന്നും മേലൂർ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടർ മണ്ടോത്തു കാവിന് സമീപത്തുള്ള ഇറക്കത്തിലാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട് സ്‌കൂട്ടറുമായി ഓവുചാലിലേക്ക് മറിഞ്ഞു വീണ റസലിനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി സ്‌കൂട്ടർ റോഡിൽ നിന്നും മാറ്റി. റസലിൻ്റെ കബറടക്കം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു ഉച്ചയ്ക്ക് ശേഷം മമ്മാ ക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.