കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനെ തുടർന്നുണ്ടായ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനെ തുടർന്നുണ്ടായ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു.

 

കൂത്തുപറമ്പ് : കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനെ തുടർന്നുണ്ടായ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു.

എസ്എഫ്ഐ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ആകാശ്, പ്രസിഡണ്ട് അഭിനവ്, യൂണിറ്റ് പ്രസിഡണ്ട് യദുകൃഷ്ണ, അമേഘ്, പ്രത്യുഷ്, തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിൽ പ്രവേശിപിച്ചു.

കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുലിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് എസ് എഫ് ഐ കുത്തുപറമ്പ് ഏരിയാ  നേതാക്കൾ ആരോപിച്ചു. ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.