തെരുവോര ചിത്രരചനയും സാംസ്കാരിക സദസും നടത്തി

വെളളച്ചാലിൽ പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസും ഫാസിസ്റ്റ് വിരുദ്ധ തെരുവോര ചിത്രരചനയും പുസ്തക പ്രകാശനവും പി. ഭാസ്കരൻ ഗാനസ്മൃതി നടത്തി. 

 

ചക്കരക്കൽ : വെളളച്ചാലിൽ പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസും ഫാസിസ്റ്റ് വിരുദ്ധ തെരുവോര ചിത്രരചനയും പുസ്തക പ്രകാശനവും പി. ഭാസ്കരൻ ഗാനസ്മൃതി നടത്തി. 

ന്യൂ പ്രസാദ് വോളിബോൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജക്കിയ വേദിയിൽ സാംസ്കാരിക സദസ് ടി. പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.എം നാരായണൻസുവനീർ പ്രകാശനം ചെയ്തു. ചടങ്ങിൽ എടക്കാട് മേഖലയിലെ എഴുത്തുകാരെ ആദരിച്ചു. 

പ്രമോദ് വെള്ളച്ചാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സദസിൽ എം.കെ മുരളി, ടി.കെ. ഡി മുഴപ്പിലങ്ങാട്. വി.കെ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. സി.കെ. കുഞ്ഞിരാമൻ സ്വാഗതവും കെ.വി അജിത്ത് നന്ദിയും പറഞ്ഞു.