കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; തളിപ്പറമ്പിൽ യാത്രക്കാരിയെ തെരുവുനായ ആക്രമിച്ചു 

വീണ്ടും തെരുവ്  നായയുടെആക്രമണം.  തളിപ്പറമ്പ ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്കാണ് തെരുവുനായുടെ കടിയേറ്റത് . ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ  ഹൈവേയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് സംഭവം . ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ഇവരുടെ ഇരിപ്പിടത്തിന് താഴെ കിടക്കുകയായിരുന്ന നായ യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ കടിക്കുകയായിരുന്നു.

 

കണ്ണൂർ : വീണ്ടും തെരുവ്  നായയുടെആക്രമണം.  തളിപ്പറമ്പ ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്കാണ് തെരുവുനായുടെ കടിയേറ്റത് . ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ  ഹൈവേയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് സംഭവം . ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ഇവരുടെ ഇരിപ്പിടത്തിന് താഴെ കിടക്കുകയായിരുന്ന നായ യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ കടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് നായയുടെ മാന്തേറ്റിരുന്നു.

പരിക്കേറ്റ യുവതി ഉടൻ തന്നെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി നഗരമധ്യത്തിൽ നടന്ന ഈ സംഭവം യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നിലനിൽക്കെയാണ് വീണ്ടും ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. ഒരു വൃദ്ധനായ വ്യക്തി സ്ഥിരമായി നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും, അദ്ദേഹം കാരണമാണ് നായ്ക്കൾ പെരുകുന്നതെന്നും പൊതുജനങ്ങളെ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് അധികാരികൾ ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം