സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന ശിൽപശാല 23ന് കണ്ണൂരിൽ നടക്കും

കേരള കോ ഓപ്പറേറ്റീവ് എംപ്ളോയിസ് യൂനിയൻ്റെ  (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന ശിൽപശാല ജൂൺ 23ന് രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 

കണ്ണൂർ: കേരള കോ ഓപ്പറേറ്റീവ് എംപ്ളോയിസ് യൂനിയൻ്റെ  (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ സഹകരണ ആശുപത്രി ജീവനക്കാരുടെ സംസ്ഥാന ശിൽപശാല ജൂൺ 23ന് രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് സഹകരണ ആശുപത്രികളുടെ സാധ്യതകൾ, സഹകരണ ആശുപത്രി സംഘങ്ങളും ജീവനക്കാരും എന്നീ വിഷയങ്ങളിലാണ് സെമിനാർ നടത്തുക. 

മുൻ എം.പി പി രാജേന്ദ്രൻ, എൻ.കെ രാമചന്ദ്രൻ എന്നിവർ വിഷയാ വതരണം നടത്തും. സംസ്ഥാനത്തെ വിവിധ സഹകരണ ആശുപത്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ ശിൽപ ശാലയിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.പുരുഷോത്തമൻ ഭാരവാഹികളായ വി.വിനോദ്, സെക്രട്ടറി കെ.വി. പ്രജീഷ്, എം.എം മനോഹരൻ, കെ.കെ. പ്രദീപ് എന്നിവർ പങ്കെടുത്തു.