സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്നിന് തുടങ്ങും

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്നിന് മുതൽ മൂന്ന് ദിവസങ്ങളിലായി കണ്ണൂരിലെ രണ്ടു സ്കൂളുകളിൽ വെച്ച് നടക്കുമെന്ന് ഡിസി ഇ കെ എൻ ബാബു മഹേശ്വരി പ്രസാദ്  വാർത്താസമ്മേളനത്തിൽ അറിയിച്ചു

 
The State Special School Art Festival will begin at 3 p.m


കണ്ണൂർ : സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്നിന് മുതൽ മൂന്ന് ദിവസങ്ങളിലായി കണ്ണൂരിലെ രണ്ടു സ്കൂളുകളിൽ വെച്ച് നടക്കുമെന്ന് ഡിസി ഇ കെ എൻ ബാബു മഹേശ്വരി പ്രസാദ്  വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ വി എച്ച് എസ് എസിലും തളാപ്പ് മിക്സഡ് യുപി സ്കൂളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്‌. 

മുന്നിന്  കാലത്ത് 9-30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലോത്സവം ഉൽഘാടനം ചെയ്യും. രണ്ടായിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും.എം പി,എം എൽ എ മാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് , കോർപറേഷൻ മേയർ,മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. 

വാർത്താ സമ്മേളനത്തിൽ പ്രോഗ്രാ കമ്മിറ്റി കൺവീനർ കെ സി മഹേഷ്, പബ്ലിസിറ്റി കൺവീനർ വിവി രതീഷ് , റിസപ്ഷൻ കൺവീനർ പി വേണുഗോ പാലൻ എന്നിവരും പങ്കെടുത്തു.