സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങൾക്ക് തിങ്കളാഴ്ച കണ്ണൂരിൽ തുടക്കമാവും 

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ സെപ്റ്റംബർ 22 മുതൽ 27 വരെ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. 7 ഇനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.

 

കണ്ണൂർ :സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ സെപ്റ്റംബർ 22 മുതൽ 27 വരെ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. 7 ഇനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. 2800 കുട്ടികൾ ആറു ദിവസങ്ങളായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ എത്തും. വിദ്യാർഥികൾക്ക് കണ്ണൂർ,തലശ്ശേരി പരിസരങ്ങളിൽ ആയി വിവിധ സ്കൂളുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിൽ നടക്കുന്ന മത്സരങ്ങൾക്ക് സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സെൻറ് തെരേസാസ് ആംഗ്ലോ ഹയർ സെക്കൻഡറി സ്കൂൾ ടൗൺ ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി നടക്കുന്ന മത്സരങ്ങൾക്ക് എം. എം ഹയർസെക്കൻഡറി സ്കൂൾ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ ഗവൺമെൻറ് ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ എന്നിവയുമാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. 

22 മുതൽ 25 വരെ ഫുട്ബോൾ മത്സരങ്ങൾ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലും ജി വി എച്ച് എസ് എസ് സ്പോർട്സ് കണ്ണൂരിൽ ,22, 23 തീയതികളിൽ തൈക്കോണ്ടോ മത്സരങ്ങളും 24, 25 തീയതികളിൽ ബോക്സിങ് മത്സരങ്ങളും 26 ന് റസ്ലിങ് മത്സരങ്ങളും കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ 26, 27 തീയതികളിൽ ടെന്നിക്കൊയ്റ്റ് മത്സരങ്ങളും നടക്കും. തലശ്ശേരി ചാമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ 24 മുതൽ 27 വരെ വോളിബോൾ മത്സരങ്ങളും സായി തലശ്ശേരിയിൽ 25, 26 തീയതികളിൽ ജിംനാസ്റ്റിക് മത്സരങ്ങളും നടക്കും. 22ന് 12 മണിക്ക് ജി വി എച്ച് എസ് എസ് ൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 

കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡ ഡി.ഷൈനി ജില്ലാ സ്പോർട്സ് കോർഡിനേറ്റർ പി. പി മുഹമ്മദലി ആർ ഡി എസ് ജി എ സെക്രട്ടറി എൻ. പി ബിനീഷ് മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി സാജിദ് എന്നിവർ പങ്കെടുത്തു.