സംസ്ഥാന ജേർണലിസ്റ്റ് വോളി : കണ്ണൂർ പ്രസ് ക്ളബ്ബ് കിരീടം നിലനിർത്തി
കണ്ണൂർ പ്രസ് ക്ളബ്ബ് തുളസി ഭാസ്കരൻ സ്മാരക ആസ്റ്റർ മിമ്സ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെൻ്റിന് ആവേശകരമായ സമാപനം.
കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബ്ബ് തുളസി ഭാസ്കരൻ സ്മാരക ആസ്റ്റർ മിമ്സ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെൻ്റിന് ആവേശകരമായ സമാപനം. കണ്ണൂർ പ്രസ് ക്ളബ്ബ്, കെ യു ഡബ്ള്യൂ ജെയെ കീഴടക്കി വീണ്ടും ജേതാക്കളായി. കോഴിക്കോട് പ്രസ് ക്ളബ്ബ് മൂന്നാം സ്ഥാനക്കാരായി. ജേതാക്കൾക്കുള്ള ട്രോഫി അഡ്വ ടി ഒ മോഹനൻ എം എൽ എ സമ്മാനിച്ചു.
മികച്ച കളിക്കാരനുള്ള വിക്ടർ ജോസഫ് മെമ്മോറിയൽ അവാർഡ് ഷാജി പേരാവൂരിനും ഓൾറൗണ്ട് മികവിന് ഷമീർ ഊർപള്ളിക്കും (കണ്ണൂർ പ്രസ് ക്ളബ്ബ് ) എം എൽ എ മെഡലും പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു. ബെസ്റ്റ് സെറ്ററായി സുനിൽ കുമാർ (കെയുഡബ്ള്യൂ ജെ), ബെസ്റ്റ് പാസറായി ആദിഷ് (കോഴിക്കോട് ), ബെസ്റ്റ് സ്മാഷർ : പി.വി നജീബ് ( കോഴിക്കോട് ), നിഥിൻ (കെയുഡബ്ള്യൂ ജെ), അജീഷ് (കണ്ണൂർ പ്രസ് ക്ളബ്ബ് ), സുമേഷ് കൊടിയത്ത് (കെയുഡബ്ള്യുജെ) എന്നിവരും ടി. ഒ മോഹനൻ എം എൽ എ യിൽനിന്ന് ഏറ്റുവാങ്ങി.
കെയുഡബ്ള്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാതിഥിയായി. സമാപന ചടങ്ങിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി സുനിൽകുമാർ അധ്യക്ഷനായി. പി ആർ ഡി ഉത്തരമേഖല ഡയറക്ടർ എ അരുൺ കുമാർ, ബി പി റൗഫ് സംസാരിച്ചു.ജനറൽ കൺവീനർ കെ എൻ ബാബു സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു.