സംസ്ഥാന ജേർണലിസ്റ്റ് വോളി: കണ്ണൂർ പ്രസ് ക്ളബ്ബ് ജേതാക്കൾ

കണ്ണൂർപ്രസ് ക്ളബ്ബ്   സംഘടിപ്പിച്ചതുളസി ഭാസ്കരൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി ടൂർണമെൻ്റിൽ കണ്ണൂർ പ്രസ് ക്ളബ്ബിന് ഉജ്ജ്വല വിജയം ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് കോഴിക്കോടിനെ കണ്ണൂർ തോൽപ്പിച്ചത്.

 

കണ്ണൂർ : കണ്ണൂർപ്രസ് ക്ളബ്ബ്   സംഘടിപ്പിച്ചതുളസി ഭാസ്കരൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി ടൂർണമെൻ്റിൽ കണ്ണൂർ പ്രസ് ക്ളബ്ബിന് ഉജ്ജ്വല വിജയം ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് കോഴിക്കോടിനെ കണ്ണൂർ തോൽപ്പിച്ചത്. ഒന്നാമത്തെ സെറ്റ് (25-20) കോഴിക്കോട് മികച്ച സ്മാഷിലൂടെ തീപ്പൊരി ചിതറിച്ച മൂന്നാം നമ്പർ താരം അൻവറിൻ്റെ കൈക്കരുത്തിലൂടെ കോഴിക്കോട് നേടിയെങ്കിലും മികച്ച പ്രതിരോധത്തിലൂടെ കണ്ണൂർ തിരിച്ചു വരികയായിരുന്നു. 'പിന്നീട് നടന്ന മൂന്ന് സെറ്റുകളിലും കണ്ണൂരിൻ്റെ പടയോട്ടം തന്നെയാണ് കണ്ടത്.

(25-14) (21- 15) (25-21) എന്നിങ്ങനെയാണ് സ്കോർ നില. കണ്ണൂരിനായി ക്യാപ്റ്റൻഷെമീർ ഊർപ്പള്ളി, സി.പി നിഥിൻ, കെ. വിജേഷ്, സുമേഷ് കൊടിയത്ത്, ഷാജി, സുനിൽ, എന്നിവരുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങിയത്. അഡ്വ പി. സന്തോഷ് കുമാർ എം.പി വിന്നേഴ്സ് അപ്പായ കണ്ണൂരിനും റണ്ണേഴ്സ പ്പായ കോഴിക്കോടിനും ട്രോഫിയും കാഷ് അവാർഡും നൽകി. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ 'മുഖ്യാതിഥിയായി. എ.കെ ഹാരിസ് പ്രസ് ക്ളബ്ബ് പ്രസി. സി. സുനിൽ കുമാർ, സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, വി.പി റൗഫ് തുടങ്ങിയവർ പങ്കെടുത്തു.