മെയ് ദിനത്തിൽ സ്റ്റേജ് വർക്കേഴ്സ് യൂനിയൻ ഉത്തര മേഖല കൈകൊട്ടിക്കളി മത്സരം നടത്തും
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയ (സി ഐ ടി യു ) വിന്റെ ആഭിമുഖ്യത്തിൽ മെയ് ഒന്നി ന് കേരള ഫോക് ലോർ അക്കാദമി മ്യൂസിയത്തിൽ വെച്ച് ഉത്തര മേഖലാകൈകൊട്ടിക്കളി മത്സരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ടി ഗോപകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി മുതൽ തുടങ്ങുന്ന മത്സരത്തിൽ യഥാക്രമം ഒന്നും രണ്ട് മൂന്നും സ്ഥാനക്കാർക്ക് 15,000, 10,000, 5,000 രൂപ സമ്മാനം ലഭിക്കും.
Apr 22, 2025, 15:38 IST
കണ്ണൂർ:കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയ (സി ഐ ടി യു ) വിന്റെ ആഭിമുഖ്യത്തിൽ മെയ് ഒന്നി ന് കേരള ഫോക് ലോർ അക്കാദമി മ്യൂസിയത്തിൽ വെച്ച് ഉത്തര മേഖലാകൈകൊട്ടിക്കളി മത്സരം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ടി ഗോപകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി മുതൽ തുടങ്ങുന്ന മത്സരത്തിൽ യഥാക്രമം ഒന്നും രണ്ട് മൂന്നും സ്ഥാനക്കാർക്ക് 15,000, 10,000, 5,000 രൂപ സമ്മാനം ലഭിക്കും.
മത്സരത്തിൽപങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഏപ്രിൽ 25 നകം 944773521,90618315 86നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സിക്രട്ടറി അറിയിച്ചു. സംഗീത സിപി, പവിത്രൻ സ്വരലയ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.