ഭാര്യയെ കണ്ണൂർ നഗരത്തിൽ നിന്നും കുത്തി പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ നഗരത്തിൽ നടുറോഡിൽ ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ ' ഏച്ചൂർ സ്വദേശി ഇസ്മയിലിനെതിരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റു ചെയ്തത്.

 


കണ്ണൂർ : കണ്ണൂർ നഗരത്തിൽ നടുറോഡിൽ ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ . ഏച്ചൂർ സ്വദേശി ഇസ്മയിലിനെതിരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റു ചെയ്തത്. കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് ഭാര്യയെ കഴുത്തിന് കുത്തി പരുക്കേൽപ്പിച്ചത്. കുത്തേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.