കണ്ണൂരിൽ എസ് എസ് എഫ് ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് വിദ്യാർത്ഥി സമ്മേളനം 29 ന്
സുന്നി സ്റ്റുഡൻസ് ഫെഡറേഷന്റെ (എസ് എസ് എഫ് ) സ്ഥാപക ദിനമായ ബുധനാഴ്ച ജില്ലയിലെ പതിമൂന്ന് കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.
Apr 27, 2026, 12:27 IST
കണ്ണൂർ: സുന്നി സ്റ്റുഡൻസ് ഫെഡറേഷന്റെ (എസ് എസ് എഫ് ) സ്ഥാപക ദിനമായ ബുധനാഴ്ച ജില്ലയിലെ പതിമൂന്ന് കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. "വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം"എന്ന പ്രമേയത്തിൽ ഈ വർഷത്തെ സ്ഥാപക ദിനത്തിൽ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ സമർപ്പണം സമ്മേളനങ്ങളുടെ ഭാഗമായി നടക്കും.തുടർന്ന് നടക്കുന്ന റാലിയിൽ സമസ്ത സെന്റിനറി യുടെ ഭാഗമായി പ്രത്യേക പരിശീലന സംഘമായ സെക്ട ഇസ്സ കോഡ്അംഗങ്ങൾ അണിനിരക്കുമെന്നും എം മുഹമ്മദ് സാലിം , ഹാഫിൾ അഷ്‌ഖർ സഖാഫി,സവാദ് സി പി എന്നിവർ അറിയിച്ചു.