ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റി കണ്ണൂർ റീജ്യനൽ കേന്ദ്രം ഒക്ടോബറിൽ തുറക്കും

 

കണ്ണൂർ : ശ്രീനാരായണ ഗുരു ഓപ്പൺ യുനിവേഴ്സിറ്റിയുടെ കോഴിക്കോട്, കണ്ണൂർ റീജ്യ നൽ കേന്ദ്രങ്ങളുടെ ഉദ്ഘാടനങ്ങൾ ഒക്ടോബർ മാസത്തിൽ നടത്തുമെന്ന് ശ്രിനാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി ജഗതി രാജ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 സംസ്ഥാനത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുകയെന്നതാണ് ഓപ്പൺ യുനിവേഴ്സിറ്റി ലക്ഷ്യമിടുന്നത്. നിലവിൽ 23 പഠന കേന്ദ്രങ്ങളിലായി 45,000 ത്തോളം പഠിതാക്കൾ പഠിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഒരു ലക്ഷം പഠിതാക്കളെ ശ്രീനാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയിൽ എത്തിക്കുകയാണ് ലക്ഷ്യം.

 28യു.ജി, പി.ജി പ്രോഗ്രാമുകളിൽ ഈ വർഷം അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഇതിൽ 16 യു.ജി പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമാണു കളുമാണുള്ളത്. ഓപ്പൺ സർവകലാശാലയിൽ ഗുണനിലവാരമുള്ള കോഴ്സുകൾ നടത്തി എല്ലാവർക്കും ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചാൻസലർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ: ഡോ. എസ് വി സുധീർ സിൻഡിക്കേറ്റ് അംഗം പ്രൊഫ. ടി.എം വിജയൻ, ഡോ. സി.വി അബ്ദുൾ ഗഫൂർ ഡോ. എം.ടിനാരായണൻ എന്നിവർ പങ്കെടുത്തു.