ശ്രീശങ്കര ജയന്തി ആഘോഷം ഓം ശിവശക്തി ഓം പുരസ്കാരം സമ്മാനിച്ചു

ശ്രീ ശങ്കരാ ജയന്തി ദിനത്തിൽ കൃഷ്ണ. ജ്വൽസ് കൃഷ്ണ ബീച്ച് റിസോർട്ടും ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നെസ് ട്രസ്റ്റ് ഏർപ്പെടുത്തി കൃഷ്ണാ ജ്വൽസ് മാനേജിംഗ് പാർട്ണർ ഡോ. സി വി രവീന്ദ്രനാഥ് രൂപകൽപ്പന ചെയ്ത പുരസ്കാരം ബാംഗ്ലൂർ കൈലാസ ആശ്രമ മഠാധിപതിപരമ പൂജ്യ ആചാര്യ മഹാമണ്ഡലേശ്വര ജഗദ്ഗുരു ശ്രീ ശ്രീ ജയേന്ദ്രപുരി മഹാസ്വാമി കൾക്ക് സമ്മാനിച്ചു.

 

കണ്ണൂർ: ശ്രീ ശങ്കരാ ജയന്തി ദിനത്തിൽ കൃഷ്ണ. ജ്വൽസ് കൃഷ്ണ ബീച്ച് റിസോർട്ടും ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നെസ് ട്രസ്റ്റ് ഏർപ്പെടുത്തി കൃഷ്ണാ ജ്വൽസ് മാനേജിംഗ് പാർട്ണർ ഡോ. സി വി രവീന്ദ്രനാഥ് രൂപകൽപ്പന ചെയ്ത പുരസ്കാരം ബാംഗ്ലൂർ കൈലാസ ആശ്രമ മഠാധിപതിപരമ പൂജ്യ ആചാര്യ മഹാമണ്ഡലേശ്വര ജഗദ്ഗുരു ശ്രീ ശ്രീ ജയേന്ദ്രപുരി മഹാസ്വാമി കൾക്ക് സമ്മാനിച്ചു.

 ഡോ. സി വി രവീന്ദ്രനാഥ് രചിച്ച ശങ്കരാചാര്യരേ കുറിച്ചുള്ള ജഗദ് ഗുരു ശ്രീ ആദി ശങ്കരാചാര്യ മാസ്റ്റർ ഓഫ് ഓൾ മാസ്റ്റേഴ്സ് എന്ന പുസ്തകത്തിൻറെ പ്രകാശനവും നിർവഹിച്ചു.ചടങ്ങിൽ കണ്ണൂർ കോർപറേഷൻ  മേയർ അഡ്വ . പി ഇന്ദിര മുഖ്യാതിഥിയായിരുന്നു .കൃഷ്ണ ജ്വൽസ്  പാർട്ണർ സനിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കൃഷ്ണ ജ്വൽസ്  ജോ. മാനേജിംഗ് പാർട്ണർ പ്രേമ സുധ ചടങ്ങിൽ സന്നിഹിതരായിരുന്നു.കൃഷ്ണ ജ്വൽസ്  പാർട്ണർ അഭിഷേക് പ്രവീഷ് സ്വാഗതവും  കൃഷ്ണ ബീച്ച് റിസോർട്ട് അസി. ജനറൽ മാനേജർ സുമല്‍ നന്ദിയും പറഞ്ഞു.