സംസ്ഥാനതല വടംവലി  ചാമ്പ്യൻഷിപ്പ് നവംബർ 20 ന് ചന്ദനക്കാംപാറയിൽ കായിക മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന വടംവലി അസോസിയേഷൻ്റെയും ദിശാദർശൻ്റെയും സംയുക്താഭിമുഖ്യത്തിൽ  സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 20ന് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ നടത്തുമെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
 

കണ്ണൂർ: സംസ്ഥാന വടംവലി അസോസിയേഷൻ്റെയും ദിശാദർശൻ്റെയും സംയുക്താഭിമുഖ്യത്തിൽ  സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് നവംബർ 20ന് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ നടത്തുമെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവംബർ 20ന് രാവിലെ ഒൻപതുമണിക്ക്  കായിക വകുപ്പ് മന്ത്രി  ഒ. ജെ. ജനീഷ് നിർവഹിക്കും.  തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ:ജോസഫ് പാംപ്ലാനി വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന വടംവലി അസോസിയേഷൻ പ്രസിഡന്റ് അബിൻ വർക്കി എം.എൽ എസമ്മാനദാനം നിർവഹിക്കും.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ ആൺകുട്ടികൾ, പെൺകുട്ടികൾ, മിക്‌സഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 500ഓളം മത്സരാർത്ഥികളുമായി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.കമ്പവലിക്ക് ഏറെ പേരുകേട്ട മലയോര മേഖലയിൽ സംസ്ഥാനതല ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ചാമ്പ്യൻഷിപ്പിന് അഭിമാനകരമാണെന്ന് സജീവ് ജോസഫ് പറഞ്ഞു കായികരംഗത്ത് സംസ്ഥാനത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്‌ത പാരമ്പര്യമുള്ള നാടാണ് ചന്ദനക്കാംപാറ. കായിക മേഖലയിലൂടെ മുന്നൂറോളം പേരെ സർക്കാർ സർവീസുകളിലേക്ക് എത്തിച്ച നാട് കൂടിയാണിത്.

ഇരിക്കൂർ നിയോജകമണ്ഡലത്തിൽ കായിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകി വരുംവർഷങ്ങളിൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി മണ്ഡലത്തി ആദ്യമായി സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതി ചന്ദനക്കാംപാറയെ വേദിയായി തെരഞ്ഞെടുത്തതെന്ന് എം.എൽ.എ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി, സ്‌കൂൾ മാനേജർ അബ്രഹാം മഠത്തിമ്യാലിൽ ചന്ദനക്കാംപാറ ഹൈസ്കൂൾ പ്രഥമ അദ്ധ്യാപിക മഞ്ജു ജെയിംസ് സംസ്ഥാന വടംവലി ചാംപ്യൻഷിപ്പ് കോർഡിനേറ്റർ ടി പി അഷ്റഫ് , പി . നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.