മട്ടന്നൂർ മണ്ഡലത്തിലെ സ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു

വിദ്യാർഥികളിൽ കായികാഭിരുചി വളർത്തുന്നതിനും സ്കൂൾതല കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനുമായി മട്ടന്നൂർ നിയോജകമണ്ഡലത്തിലെ യുപി, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.

 

മട്ടന്നൂർ: വിദ്യാർഥികളിൽ കായികാഭിരുചി വളർത്തുന്നതിനും സ്കൂൾതല കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനുമായി മട്ടന്നൂർ നിയോജകമണ്ഡലത്തിലെ യുപി, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്‍റെ സഹകരണത്തോടെ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിതരണ പരിപാടി  വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത്, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​  പി എം അഖിൽ എന്നിവർ മുഖ്യാതിഥികളായി.  മാലൂർ  പഞ്ചായത്ത് പ്രസിഡന്‍റ്​  കെ സുരേഷ് ബാബു അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീബ, ഒ പ്രസാദ്,  പഞ്ചായത്ത് അംഗം സിറാജ്, പ്രധാനധ്യാപകൻ പി എം  റയീസ്, പിടിഎ പ്രസിഡന്‍റ്​  ടി മെഹറൂഫ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ടി ജിജേഷ് സ്വാഗതവും സ്കൂൾ സ്പോർട്സ് മട്ടന്നൂർ ഉപജില്ലാ സെക്രട്ടറി ശ്യാം സഹജൻ നന്ദിയും പറഞ്ഞു.  വിദ്യാർഥികൾക്ക് മികച്ച കായിക പരിശീലനത്തിനും വിവിധ കായിക ഇനങ്ങളിൽ സജീവമായി പങ്കാളികളാകുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും ഒരുക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.