ഭിന്നശേഷി കുട്ടികൾക്കായി തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം തുടങ്ങി
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തണൽ ഏർതണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം ആരംഭിച്ചതായി ഭാരവാഹികൾ
കണ്ണൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തണൽ ഏർതണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം ആരംഭിച്ചതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൂന്ന് മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 2026-27 അദ്ധ്യായന വർഷത്തേക്ക് കണ്ണൂർ കാപിറ്റോൾ മാളിലുള്ള തണൽ ഇ ഐ സി യിൽ സ്പെഷ്യൽ സ്കൂളിലാണ് പ്രവേശനം ആരംഭിച്ചത് ജൂലൈ ആറ് മുതലാണ് ക്യാപിറ്റോൾ മാളിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റെർവെൻഷൻ സെന്ററിൽ ക്ലാസുകൾ ആരംഭിക്കുക .
വിദഗ്ധരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും കഴിവുകളും അഭിരുചിക്കും അനുസരിച്ചാണ് ക്ലാസ്സുകളിൽ പ്രവേശനം നൽകുക. ആധുനിക സാങ്കേതിക സൗകര്യത്തോടുകൂടിയ സുരക്ഷിതവും സൗഹൃദയവുമായ പഠനാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പീഡിയാട്രീഷൻ , റീഹാബിലിറ്റേഷൻ ഫിസിഷൻ , സൈക്യാർട്ടിസ്റ്റ് , പീഡിയാട്രിക് ഓർത്തോ ഡോക്ടർ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് , ഡെന്റിസ്റ്റ് തുടങ്ങിയവരുടെ സേവനവും കൂടാതെ ഒക്കുപ്പേഷണൽ തെറപ്പി , സ്പീച് തെറാപ്പി , ബിഹേവിയറൽ തെറാപ്പി , ഫിസിയോ തെറാപ്പി എന്നീ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്കൂളിൽ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി . 9947885666, 9946889666നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്പടന്നപ്പാലം തണൽ വീട് പ്രസിഡണ്ട് എം ആർ നൗഷാദ് പറഞ്ഞു. ജോയൻ്റ് സെക്രട്ടറി
എൻ . രാമചന്ദ്രൻ, കാഞ്ഞിരോട് സ്പെഷ്യൽ സ്കൂൾപ്രിൻസിപ്പാൾഎൻ ഷാജികുമാർ,ഡോക്ടർ . ദിൽഷത് റൈഹാന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.