തളിപ്പറമ്പ് തീപിടുത്തത്തിൽ ബാധിക്കപ്പെട്ട വ്യാപാരികൾക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം : കെ.സി വേണുഗോപാൽ എം.പി

തളിപ്പറമ്പ് തീപിടുത്തത്തിൽ ബാധിക്കപ്പെട്ട വ്യാപാരികൾക്കായി സർക്കാർ പാക്കേജ് നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാൽ എം.പി.

 

തളിപ്പറമ്പ് : തളിപ്പറമ്പ് തീപിടുത്തത്തിൽ ബാധിക്കപ്പെട്ട വ്യാപാരികൾക്കായി സർക്കാർ പാക്കേജ് നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജന.സെക്രട്ടെറി കെ.സി.വേണുഗോപാൽ എം.പി. തളിപ്പറമ്പ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഇത്തരം ദുരന്തങ്ങൾ ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിരുന്നത് തളിപ്പറമ്പിലെ ദുരന്തത്തിനും ബാധകമാക്കി തൊഴിലാളികളേയും സഹായിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എം.എൽ.എ., കണ്ണൂർ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ, ഡി.സി.സി ജന. സെക്രട്ടറി അഡ്വ രാജീവൻ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂർ, നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി എന്നിവർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.