ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സ്പെഷ്യൽ ഡ്രൈവ്; കണ്ണൂരിൽ  11 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നാലെണ്ണത്തിന് പൂട്ട് വീണു   

ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. ആരോഗ്യ - തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.

 

കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. ആരോഗ്യ - തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ആദ്യ രണ്ടുദിവസ ത്തിനിടയിൽ 1808 സ്ഥാപനങ്ങളിൽ സ്ക‌്വാഡുകൾ പരിശോധന നടത്തി.

ഹോട്ടൽ, കൂൾബാൾ, ബേക്കറി, ജ്യൂസ് കടക, തട്ടുകട, സോഫ്റ്റ് ഡ്രിങ്ക് ഐസ് ഉൽപാദനകേന്ദ്രം എന്നിവിടങ്ങളിൽ നട ത്തിയ പരിശോധനയിൽ 111 കടകൾക്ക് നോട്ടീസ് നൽകി. വൃത്തി ഹീന സാഹചര്യത്തിലുള്ള ഭക്ഷ ണം പാകംചെയ്യൽ, ശുചിത്വമില്ലായ്മ, മലിനജലം പുറത്തേക്ക് ഒഴുക്കൽ, അശാസ്ത്രീയ മാലിന്യ സംസ്ക്‌കരണം, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ട‌ിക്കൽ, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ 
പ്രവർത്തിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.