ഗാന്ധി ശില്‍പം സ്പീക്കർ അനാച്ഛാദനം ചെയ്തു
മഹാത്മാ ഗാന്ധിയെ ചരിത്രത്തില്‍ മായ്ക്കാന്‍ ശ്രമിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു
തലശേരി' മഹാത്മാ ഗാന്ധിയെ ചരിത്രത്തില്‍ മായ്ക്കാന്‍ ശ്രമിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. സമാധാന സന്ദേശവുമായി മുന്നോട്ട് പോയ ഒരാളെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയ മാടാവില്‍ ഗവ. യു പി സ്‌കൂളില്‍ ഒരുക്കിയ ഗാന്ധിജിയുടെ അർധകായ ശില്‍പം അനാച്ഛാദനം ചെയ്തു.സംസാരിക്കുകയായിരുന്നു സ്പീക്കർ മഹാത്മാഗാന്ധി തലശ്ശേരി തിരുവങ്ങാട് പ്രദേശത്ത് എത്തിയതിന്റെ 90-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ്
തലശ്ശേരി മിഡ് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ ഗാന്ധി ശില്‍പം ഒരുക്കിയത്.
തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാ റാണി ടീച്ചര്‍ അധ്യക്ഷയായി. പ്രധാനധ്യാപകന്‍ കെ പി ജയരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബാന ഷാനവാസ്, വാര്‍ഡ് കൗണ്‍സിലര്‍ എം എ സുധീഷ്, തലശ്ശേരി സൗത്ത് എഇഒ ഇ പി സുജാത, തലശ്ശേരി സൗത്ത് ബിപിസി ടി പി സഖീഷ്, ബോബി സഞ്ജീവ് മാസ്റ്റര്‍, എ വി റിനില്‍ മനോഹര്‍, സി എന്‍ ജിതുന്‍, എ വി ഷൈലജ, മുന്‍ പ്രധാന അധ്യാപകരായ സുരേന്ദ്രന്‍, മദര്‍ പി ടി എ പ്രസിഡന്റ് ബെറ്റി അഗസ്റ്റിന്‍, പിടിഎ വൈസ് പ്രസിഡന്റ് ബാബുരാജ്, സീനിയര്‍ അസിസ്റ്റന്റ് ഇ മിനി, എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പി സി നിഷാന്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ അന്‍സാര്‍ നന്ദിയും പറഞ്ഞു.