സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി  എ.എൻ.ആമിന നിര്യാതയായി

കേരളനിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) നിര്യാതയായി.

 


തലശ്ശേരി: കേരളനിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) നിര്യാതയായി. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറ എ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.