കണ്ണൂരിൽ അമ്മയുടെ കഴുത്തിൽ  വെച്ച് രണ്ടര പവൻ്റെ മാല കവർന്ന പ്രതി കേസിലെ പ്രതിയായ മകൻ അറസ്റ്റിൽ

അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കൊണ്ടുപോയ മകനെ ഇടുക്കിയിൽ വെച്ച് പെരിങ്ങോം പോലീസ് പിടികൂടി.

 



 പെരിങ്ങോം :അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കൊണ്ടുപോയ മകനെ ഇടുക്കിയിൽ വെച്ച് പെരിങ്ങോം പോലീസ് പിടികൂടി. വെള്ളോറ എടോളിയിലെ കല്ലറക്കൽ വട്ടക്കാവുങ്കൽ ഹൗസിലെ ഡെൻസി ജോയി (45)യെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി. എൽ. ഷൈജുവിൻ്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പെരിങ്ങോം ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്.ഐ. സവ്യസാചി ,

ഗ്രേഡ് എസ്.ഐ.മാരായ ജോഷി മോൻ, സെയ്ദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർ വിൻസെൻ്റ് സോബേർസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കിയിൽ വെച്ചാണ് ഇന്നലെ രാത്രിപോലീസ് സംഘം പിടികൂടിയത്.ഈ മാസം രണ്ടിന് രാവിലെ 10.30 മണിക്ക് എടോളിയിലെ വീട്ടിൽ വെച്ചാണ്എൽസി ജോയി (69) യുടെ കഴുത്തിൽ കത്തി വെച്ച് പ്രതിമാല കവർന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.