ഷാഫി പറമ്പിലിന് ഐക്യദാർഢ്യം; കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ
കോൺഗ്രസിനുള്ളിലെ പരസ്യപ്രസ്താവന വിവാദങ്ങൾക്കിടെ വടകര എംപി ഷാഫി പറമ്പിലിന് ശക്തമായ പിന്തുണയുമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് രംഗത്ത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ നഗരത്തിലെ കാൽടെക്സ്, സ്റ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാൻഡ് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.
Nov 26, 2026, 12:00 IST
കണ്ണൂർ: കോൺഗ്രസിനുള്ളിലെ പരസ്യപ്രസ്താവന വിവാദങ്ങൾക്കിടെ വടകര എംപി ഷാഫി പറമ്പിലിന് ശക്തമായ പിന്തുണയുമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് രംഗത്ത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ നഗരത്തിലെ കാൽടെക്സ്, സ്റ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാൻഡ് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.
"കുപ്രചരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ" എന്നാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ സ്ഥാപിച്ച ബോർഡുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി പരസ്യമായി ഉന്നയിച്ച വിമർശനങ്ങളും ആരോപണങ്ങളുമാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഷാഫി പറമ്പിലിനെ അനുകൂലിച്ചും രാജ്മോഹൻ ഉണ്ണിത്താനെ വിമർശിച്ചുമുള്ള പോസ്റ്റുകൾ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.