അരവഞ്ചാലിൽ സൈനികർ ശുചീകരണം നടത്തി
സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി ആർ ടി സി സി ആർ പി എഫ് പെരിങ്ങോമിന്റെ നേതൃത്വത്തിൽ അരവഞ്ചാൽ ടൗണും പരിസര പ്രദേശങ്ങളും നൂറോളം വരുന്ന ജാവന്മാർ ശുചീകരിച്ചു.
Sep 14, 2024, 17:37 IST
പെരിങ്ങോം : സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി ആർ ടി സി സി ആർ പി എഫ് പെരിങ്ങോമിന്റെ നേതൃത്വത്തിൽ അരവഞ്ചാൽ ടൗണും പരിസര പ്രദേശങ്ങളും നൂറോളം വരുന്ന ജാവന്മാർ ശുചീകരിച്ചു.
പെരിങ്ങോo സി ആർ പി എഫ് ഡി ഐ ജി മാത്യു എ ജോണിന്റ നിർദ്ദേശമനുസരിചാണ് ശുചികരണപ്രവർത്തനങ്ങൾ നടന്നത്. ശുചികരണ പ്രവൃത്തിയുടെ ഉദ് ഘാടനം പെരിങ്ങോo വായകര പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ബി നിർവഹിച്ചു , ഇന്ദിര കെ. കെ ഡെപ്യൂട്ടി കമാഡന്റ്, ഡോമിനിക് എം. ജി ഡെപ്യൂട്ടി കമാഡന്റ്, സബ് ഇൻസ്‌പെക്ടർ വിജയകുമാർ ഓലയമ്പാടി എന്നിവർ നേതൃത്വം നൽകി.