സാമൂഹ്യ സുരക്ഷാ പദ്ധതി : റിയാദ്-കണ്ണൂര്‍ കെ.എം.സി.സി
ധനസഹായം കൈമാറി

റിയാദ് കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഹാഷിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്
 

കണ്ണൂര്‍: റിയാദ് കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഹാഷിമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഹാഷിമിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ മുസ്‌ലിംലീഗ് കസാനക്കോട്ട ശാഖ കമ്മിറ്റിക്ക് കൈമാറി. അബ്ദുല്‍ മജീദ് പെരുമ്പ അധ്യക്ഷനായി. 

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, റിയാദ് കെ.എം.സി.സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ എം.പി മുഹമ്മദലി, ബി.കെ അഹമ്മദ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തില്‍, വനിതാലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത്, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ പി ഷമീമ, കൗണ്‍സിലര്‍ ബീവി, ഇസ്മത്ത് അറക്കല്‍, മുഹമ്മദ്, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ പാമ്പുരുത്തി, റിയാദ് കെ.എം.സി.സി കണ്ണൂര്‍ മണ്ഡലം ഭാരവാഹി അന്‍സാരി പള്ളിപ്രം, ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി.പി മുക്താര്‍, വൈസ് പ്രസിഡന്റ് ലിയാക്കത്ത് നീര്‍വേലി പങ്കെടുത്തു.