എസ്.എൻ കോളേജിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026 പ്രസംഗ മത്സരം നടത്തി

എസ് എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്   “വിക്സിത് ഭാരത് യൂത്ത് പാർലമെന്റ് 2026” പ്രസംഗ മത്സരം നടത്തി. വിവിധ കോളേജുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം  ചെയ്തു.

 

തോട്ടട : എസ് എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്   “വിക്സിത് ഭാരത് യൂത്ത് പാർലമെന്റ് 2026” പ്രസംഗ മത്സരം നടത്തി. വിവിധ കോളേജുകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം  ചെയ്തു. യുവജനങ്ങളുടെ പങ്ക് രാജ്യത്തിന്റെ വികസനത്തിൽ നിർണായകമാണെന്നും ഇന്ത്യയെ “വിക്സിത് ഭാരത്” ആക്കുന്നതിനായി യുവതലമുറ സജീവമായി പ്രവർത്തിക്കണമെന്നും മേയർ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, ഉത്തരവാദിത്വബോധം, ഐക്യം എന്നിവ വിദ്യാർത്ഥികൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പി. ഇന്ദിരചൂണ്ടിക്കാട്ടി.

വി.ബി.വൈ.പി കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഡോ. ജീഷ്ണ എം.വി മുഖ്യാതിഥികളായി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല ഡി.എസ്.എസ് വിഭാഗം ഡോ. സുജിത് കെ.വി മുഖ്യപ്രഭാഷണം നടത്തി. വിക്സിത് ഭാരത് യുവ കണക്ട് പ്രോഗ്രാം സന്ദേശം യുവ ഐക്കൺ ശ്രീ. ആദിത് ചന്ദ്രൻ ബി പങ്കുവച്ചു.ദിനേശൻ കെ.പി (സെനറ്റ് മെംബർ, കണ്ണൂർ സർവകലാശാല), ഡോ. ടി.പി. നഫീസ ബേബി (മുൻ ഡി.എസ്.എസ്), ഡോ. അയന എൻ (സ്റ്റാഫ് കൗൺസിൽ സെക്രട്ടറി), ഡോ. നിധീഷ് കെ.പി (എൻ.എസ്.എസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ), ശ്രീ. ദിൻരാജ് ദിവാകരൻ (യൂണിയൻ ചെയർമാൻ) എന്നിവർ സംസാരിച്ചു.

മത്സരത്തിൽ പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്തു. ആദിത്യ ശ്രീജിത് (പി.എം.എസ് ഡെന്റൽ കോളേജ്, തൃശ്ശൂർ) ഒന്നാം സ്ഥാനവും ഗോപിക പി (ശ്രീനാരായണ കോളേജ്, കണ്ണൂർ) രണ്ടാം സ്ഥാനവും അധ്യ കെ.പി (സിർ സയ്യിദ് കോളേജ്, കണ്ണൂർ) മൂന്നാം സ്ഥാനവും നേടി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  നിതിന്യ ആർ നന്ദി പറഞ്ഞു.