കണ്ണൂർ പ്രസ് ക്ലബ് റോഡിലെ വ്യാപാരിയുടെ സ്‌കൂട്ടറിൽ പാമ്പ് കയറിയത് ഭീതി പരത്തി
പ്രസ് ക്ലബ് റോഡിലെ വ്യാപാരി നാസറിൻ്റെ സ്കൂടറിൽ കയറി കൂടിയ പാമ്പ് ആശങ്കയും ഭീതിയും പരത്തി.
May 12, 2026, 19:23 IST
കണ്ണൂർ : പ്രസ് ക്ലബ് റോഡിലെ വ്യാപാരി നാസറിൻ്റെ സ്കൂടറിൽ കയറി കൂടിയ പാമ്പ് ആശങ്കയും ഭീതിയും പരത്തി. ഒടുവിൽ പാമ്പിനെ തിരിച്ചറിഞ്ഞപ്പോൾ എല്ലാവരുടെയും ശ്വാസം നേരെ വീണു. ചേര കുഞ്ഞായിരുന്നു സ്‌കൂട്ടറിൽ കയറിയത്. ചൊവ്വാഴ്ച്ച രാവിലെ 10 ഓടെയായിരുന്നു ആദ്യം പരിഭ്രാന്തിയും ക്ലൈമാക്സിൽ ആശ്വാസവും നൽകിയ സംഭവങ്ങളുടെ തുടക്കം.
സ്കൂട്ടറിൻ്റെ മുൻവശത്ത് എന്തോ അനക്കം കണ്ട് വ്യാപാരി നാസർ വിശദ പരിശോധന നടത്തിയപ്പോഴാണ് പാമ്പാണ് എന്ന് വ്യക്തമായത്. ഓടിക്കുടിയ ചിലരിൽ അത് മൂർക്കനാണെന്ന് പറഞ്ഞതോടെ ഭീതിയായി. എന്നാൽ മുൻവശത്തത്തെ ബോഡി ഇളക്കി പാമ്പിനെ പുറത്തെത്തിച്ചപ്പോൾ കണ്ടത് ഒരു ചേരക്കുഞ്ഞിനെയായിരുന്നു. ആശ്വാസത്തിലായ ജനം പാമ്പിനെ തൊട്ടടുത്ത ചെറു കാട്ടിലേക്ക് പോവാൻ അനുവദിക്കുകയും ചെയ്തു.