എസ് എൻ പാർക്കിൽ തണൽ മരം വീണ് കാർ തകർന്നു: വൻ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ നഗരത്തിലെഎസ് എൻ പാർക്കിലുള്ള പടുകൂറ്റൻ തണൽമരം റോഡിന് കുറുകെ കടപുഴകി വീണു . തലനാരിഴയ്ക്ക് വൻ ദുരന്തമൊഴി വായി. കുറച്ചുസമയത്തേക്ക് റോഡ് ഗതാഗതം മുടങ്ങി.
May 23, 2026, 13:50 IST
കണ്ണൂർ : കണ്ണൂർ നഗരത്തിലെഎസ് എൻ പാർക്കിലുള്ള പടുകൂറ്റൻ തണൽമരം റോഡിന് കുറുകെ കടപുഴകി വീണു . തലനാരിഴയ്ക്ക് വൻ ദുരന്തമൊഴി വായി. കുറച്ചുസമയത്തേക്ക് റോഡ് ഗതാഗതം മുടങ്ങി. മെയ്ഫ്ളവർ ഒരു കാറിന് മുകളിലാണ് വീണത്. കാറിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കണ്ണൂർ ഫയർ ഫോഴ് സെത്തി രക്ഷാപ്രവർത്തനം നടത്തി.