സ്വകാര്യ വ്യക്തി മാലിന്യം കൂട്ടിയിട്ട് കത്തിച്ചു ; വിഷ പുകയിൽ മുങ്ങി കൂത്തുപറമ്പ് നഗരം

കണ്ണൂർ -കൂത്തുപറമ്പ റോഡരികിൽ സ്വകാര്യ വ്യക്തി മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനാൽ കൂത്തുപറമ്പ് നഗരം വിഷപ്പുകയിൽ മുങ്ങി. ചൊവ്വാഴ്ച്ച രാവിലെ പുത്തൻപുരയിൽ നസീറാണ് പ്ളാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചത്.

 

കൂത്തുപറമ്പ് : കണ്ണൂർ -കൂത്തുപറമ്പ റോഡരികിൽ സ്വകാര്യ വ്യക്തി മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനാൽ കൂത്തുപറമ്പ് നഗരം വിഷപ്പുകയിൽ മുങ്ങി. ചൊവ്വാഴ്ച്ച രാവിലെ പുത്തൻപുരയിൽ നസീറാണ് പ്ളാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചത്.

തീ ആളി പടർന്നതിന് ശേഷം വിഷ പുക വമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതുപ്രകാരം ഇവിടെയെത്തിയ കൂത്തുപറമ്പ ഫയർഫോഴ്സാണ് വെള്ളം ചീറ്റി തീയണച്ചത്. ജനങ്ങളുടെ ആരോഗ്യത്തിന് അപകടകരമായ വിധത്തിൽ മാലിന്യം കത്തിച്ച നസീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.