എസ്എംഎഫ് ഹിസ്റ്ററി കോൺഫറൻസ് 15-ന് വളപട്ടണത്ത് നടത്തും

സുന്നി മഹൽ ഫെഡറേഷൻ ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹിസ്റ്ററി കോൺഫറൻസ് 15ന് വളപട്ടണം റിഫ്ത്‌ ഓഡിറ്റോറിയം അറ ക്കൽ അലിരാജ നഗറിൽ നടത്തുമെന്ന്

 

കണ്ണൂർ: സുന്നി മഹൽ ഫെഡറേഷൻ ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹിസ്റ്ററി കോൺഫറൻസ് 15ന് വളപട്ടണം റിഫ്ത്‌ ഓഡിറ്റോറിയം അറ ക്കൽ അലിരാജ നഗറിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ഡോ.എം.പി അബ്ദുൾ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. 

സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ ട്രഷറർ പി.പി ഉമ്മർ മുസ്‌ല്യാർ അധ്യക്ഷനാവും. ബഹുസ്വരതയിലെ പ്രബാധനം, ചരിത്രത്തിൻ്റെ പിൻ ബല ത്തോടെ നേർ വഴിയുടെ നാൾ വഴി" എന്നതാണ് പ്രമേയം. 10 ഇടങ്ങളിലായി നടക്കുന്ന ഹിസ്റ്ററി കോൺഫറൻസിൻ്റെ സമാപനം ഡിസംബറിൽ തിരുവന്തപുരത്ത് നടക്കും.വാർ ത്താസമ്മേളനത്തിൽ എസ്എംഎഫ് ജില്ല പ്രസിഡൻ്റ് അബ്ദുറഹ്‌മാൻ കല്ലായി,കെ.എൻ മുസ്‌തഫ,മഹമൂദ് അള്ളാം കുളം,ടി.വി അഹമദ് ദാരിമി പങ്കെടുത്തു