വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭർതൃമാതാവിനെ കൊന്നു കെട്ടി തൂക്കിയ യുവതിക്ക് ജീവപര്യന്തം തടവും പിഴയും
കാഞ്ഞങ്ങാട്: കുടുംബവഴക്കിനെ തുടർന്ന് വീട്ടിൽ ഉറങ്ങിക്കിടന്ന ഭർതൃമാതാവിനെ കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചും തലയിണ കൊണ്ട് മുഖം അമർത്തിയും നൈലോണ്‍ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി അംബിക (49)യെ ആണ് കാസർഗോഡ് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. ശനിയാഴ്ചയാണ് അംബികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയും അംബികയുടെ ഭർത്താവുമായ കമലാക്ഷൻ, മൂന്നാം പ്രതിയായ മകൻ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.