ഹുൻ സൂരിലെ സ്കൈ ഗോൾഡ് ജ്വല്ലറി കവർച്ച :പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

കർണാടക ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജ്വല്ലറിയിൽ നിന്നും ലഭിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നു വരുന്നത്.
 

ഇരിട്ടി :കർണാടക ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജ്വല്ലറിയിൽ നിന്നും ലഭിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നു വരുന്നത്. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. 

കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെയാണ് പൊലി സിൽ പരാതി നൽകിയത്. പ്രദർശിപ്പിക്കാൻ വെച്ച സ്വർണാഭരണങ്ങളാണ് വാരിപ്പെറുക്കി കൊണ്ടുപോയത്. മോഷ്ടാക്കൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.