കണ്ണൂർ ചാലാട് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരുക്ക്
തെരുവ് നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. ചാലാട് - മണൽ ഭാഗത്ത് ശനിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് തെരുവ് നായയുടെ പരാക്രമം. മണലിലെ ചിറമ്മൽ ജിജിലിന്റെ മകൻ എയ്ൻ ചാലാട് അൽ ഫലാഹിൽ കെ എൻ റയാൻ (10) ഇറ (12) എന്നിവർക്കും ധരുൺ ( 40 ) മുഹമ്മദലി (70) കമറുദീൻ (88) എന്നിവർക്കുമാണ് കടിയേറ്റത്.
May 3, 2025, 13:14 IST
കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു. ചാലാട് - മണൽ ഭാഗത്ത് ശനിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് തെരുവ് നായയുടെ പരാക്രമം. മണലിലെ ചിറമ്മൽ ജിജിലിന്റെ മകൻ എയ്ൻ ചാലാട് അൽ ഫലാഹിൽ കെ എൻ റയാൻ (10) ഇറ (12) എന്നിവർക്കും ധരുൺ ( 40 ) മുഹമ്മദലി (70) കമറുദീൻ (88) എന്നിവർക്കുമാണ് കടിയേറ്റത്.
ഇവരെ കൂടാതെ മറ്റ് നിരവധി പേർക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പറയുന്നത്.കടിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു. കടിച്ച നായയുടെ സ്രവം പരിശോധിച്ചു പേവിഷബാധയുണ്ടോയെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കും. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പലർക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.