സീതാറാം യെച്ചൂരി ബഹുമുഖ പ്രതിഭയുള്ള നേതാവ്: ശശികുമാർ
വ്യക്തമായ ആശയ അടിത്തറയോടെ ജനങ്ങളിലേക്കെത്തിച്ചേരാൻ ഇടതുപക്ഷത്തിനേ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ ബഹുമുഖപ്രതിഭയുള്ള നേതാവായിരുന്നു സീതാറാം യെച്ചൂരി
കണ്ണൂർ:വ്യക്തമായ ആശയ അടിത്തറയോടെ ജനങ്ങളിലേക്കെത്തിച്ചേരാൻ ഇടതുപക്ഷത്തിനേ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ ബഹുമുഖപ്രതിഭയുള്ള നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ.എം വി ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സംഘടിപ്പിച്ച എം വി ആർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.
സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യക്തമായ ആശയ അടിത്തറയോടെ ജനങ്ങളിലേക്കെത്തിച്ചേരാൻ ഇടതുപക്ഷത്തിനേ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ ബഹുമുഖപ്രതിഭയുള്ള നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും അദ്ദേഹം പറഞ്ഞു.ട്രസ്റ്റ് ചെയർമാൻ പാട്യം രാജൻ അധ്യക്ഷനായി. എം പ്രകാശൻ മാസ്റ്റർ, എം വി നികേഷ് കുമാർ, പ്രൊഫ.ഇ കുഞ്ഞിരാമൻ, ടി സി എച്ച് വിജയൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ സി വി ശശീന്ദ്രൻ സ്വാഗതവും പി വി വത്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കാലത്ത് പയ്യാമ്പലത്ത് എം വി ആർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.