സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദനം: തളിപറമ്പിൽ റാഗിങ് നടത്തിയ വിദ്യാർത്ഥിയെ പുറത്താക്കി

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ്‌കേസെടുത്ത സീനിയർ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു.

 
Sir Syed Institute: Student expelled for ragging in Thaliparampil after being taken to washroom and beaten


തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ്‌കേസെടുത്ത സീനിയർ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു. ആക്രമ സംഭവം റാഗിങ്ങാണെന്നും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നും പ്രിന്‍സിപ്പാള്‍ പൊലിസിൽ പരാതി നല്‍കിയിരുന്നു.

രണ്ടാം വര്‍ഷ ബി.കോം സി.എ വിദ്യാര്‍ത്ഥിയാണ് പുറത്താക്കപ്പെട്ട ഫൈസന്‍.ഈ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കുകയും. കോളേജ് യു.ജി.സിയുടെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിക്കൊണ്ട് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്
എം.എസ്.എഫ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിറ്റ് കമ്മിറ്റി പ്രിന്‍സിപ്പാളിനും മാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു.
വെള്ളിയാഴ്ച്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഫൈസനെ പുറത്താക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്.പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്.മാര്‍ച്ച് മൂന്നിന്  ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം.