തളിപ്പറമ്പിൽ രണ്ടാം ബൊമ്മക്കൊലു ഉത്സവം കാണാനെത്തി ഗായകൻ എം ആർ. വീരമണി രാജു

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകൻ എം ആർ. വീരമണി രാജു തളിപ്പറമ്പ പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ നടക്കുന്ന രണ്ടാം ബൊമ്മക്കോലു ഉത്സവം കാണാനെത്തി.

 

തളിപ്പറമ്പ: മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്തിഗാനങ്ങള്‍ ആലപിച്ച ഗായകൻ എം ആർ. വീരമണി രാജു തളിപ്പറമ്പ പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ നടക്കുന്ന രണ്ടാം ബൊമ്മക്കോലു ഉത്സവം കാണാനെത്തി. അദ്ദേഹത്തെ പൊന്നാടയും മൈസൂർ പേട്ടയും ധരിപ്പിച്ച് ആദരിച്ചു.

കലൈമാമണി അവാര്‍ഡ്, ഹരിവരാസനം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ഗായകനാണ് എം ആർ. വീരമണി രാജു. ബൊമ്മക്കോലു കണ്ടശേഷം ഇഷ്ട്ടപെട്ട ഗാനങ്ങൾ ആലപിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.