പിതാവിനെ മകൻ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു ; പ്രതി അറസ്റ്റിൽ

പിതാവിനെ മകന്‍ ആക്രമിക്കുന്നത് സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ.

 

 ആലക്കോട്: പിതാവിനെ മകന്‍ ആക്രമിക്കുന്നത് സ്ഥലത്തെത്തി തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആലക്കോട് പത്തായക്കുണ്ടിലെ കട്ടക്കൽ ഹൗസിൽ ജിൽത്ത് സെബാസ്റ്റ്യനെ(38)യാണ് ഇൻസ്പെക്ടർ കെ. രാജീവൻ അറസ്റ്റു ചെയ്തത്. 

16 ന് രാത്രി 10.45 മണിക്കാണ് സംഭവം.ആലക്കോട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ടി.വി.സുരേഷ്‌കുമാര്‍(53),ഡ്രൈവര്‍ അതുല്‍(35) എന്നിവര്‍ക്കാണ് തള്ളിയിട്ട് പരിക്കേറ്റത്.ജില്‍ത്ത് പിതാവിനെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസിനെയാണ് പ്രതി തള്ളിയിട്ടത്. അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.